Onam's X'mas & New Year 2011 Celebration Pictures

 
 
ഈ വര്‍ഷത്തെ ക്രിസ്തുമസ് ,ന്യൂ ഇയര്‍ ആഘോഷത്തെ നിങ്ങളുടെ വിലയേറിയ സാന്നിധ്യം കൊണ്ടും വൈവിധ്യ മേറിയ കലാവിരുന്നു കൊണ്ടും മനോഹരമാക്കി തീര്‍ത്ത എല്ലാ അംഗംങ്ങള്‍ക്കും ഓണം അസോസിയേഷന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു.
 

ന്യൂകാസ്റ്റില്‍:  ന്യൂകാസ്റ്റിലിലെ  പ്രമുഖ  മലയാളീ സാംസ്കാരിക സംഗടനയായ ' ഓണം' (ഔര്‍ ന്യൂ കാസ്റ്റില്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് )  സംഗടിപ്പിച്ച  ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോ    ഷം പ്രൌഡ ഗംഭീരമായി.


സ്കിറ്റുകള്‍ ,ഹാസ്യ രസം മുറ്റി നിന്ന അവതരണങ്ങള്‍  , മികവുറ്റ നൃത്ത നൃത്ത്യങ്ങള്‍ ,സംഗീത വിസ്മയം വിരിയിച്ച ഗാനങ്ങള്‍,എന്നിവ നവീന സാങ്കേതികവിദ്യയുടെ മിശ്രിത ആവിഷ്ക്കാരത്തോടെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ആഘോഷംഎക്കാലത്തെയും ശ്രെദ്ധേയമായി.

യേശുവിന്റെ പിറവിയെ അനുസ്മരിപ്പിക്കുന്ന ടാബ്ലോയോടെ തുടങ്ങിയ ചടങ്ങുകളിലേക്ക്, സെക്രടറി മിസ്റ്റര്‍ സാബു കുരുവിളയുടെ സ്വാഗത പ്രസംഗത്തോടെ കലാ സന്ദ്യക്ക് തുടക്കം കുറിച്ചു.ബ്ലാകെലോ 'ഡാഡി' മാര്‍ അവതരിപ്പിച്ച 'ഒപ്പനയും' , 'സ്ത്രീ സമൂഹത്തില്‍ എങ്ങനെ ആയിരിക്കണം 'എന്ന തീമിനെ അടിസ്ഥാനമാക്കി  അവതരിപ്പിച്ച  'ഓണം' മമ്മി മാരുടെ ഹാസ്യ സ്കിടും കലാ സന്ദ്യക്ക് മിഴിവേകി .

പ്രസിടെണ്ടു മിസ്റ്റര്‍ സ്റ്റീഫന്‍ അച്ചാര്കുന്നതിന്‍റെ അധ്യഷ പ്രസംഗത്തില്‍  'ആഖോഷങ്ങള്‍ പൂര്‍ണത കൈവരിക്കുന്നത് അംഗങ്ങളുടെ യോജിപ്പോടെയുള്ള    പ്രവര്‍ത്തനങ്ങളിലൂടെ യാണ് 'എന്നുള്ള വാക്യങ്ങളെ അക്ഷരം പ്രതി അനുസ്മരിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ഓരോ നിമിഷവും. 
 

 കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍   വരെ അടങ്ങിയ 'ഓണം'  കലാകാരാന്മാര്‍  അവതരിപ്പിച്ച കലാവിരുന്ന് നാല് മണിക്കൂറോളം  സദസ്സിന്നെ ശരിക്കും ആനന്ദ ലഹരിയില്‍ ആറാടിച്ചു, 

 ഓണത്തിന്‍റെ  ആഘോഷ സുവര്‍ണ്ണ ചരിത്രത്തില്‍ സംഘാടകത്വം കൊണ്ടും മിസ്റ്റര്‍ ആന്‍റ്ണിയുടെ  മികച്ച അവതരണ ശൈലി  കൊണ്ടും, നവീന സാങ്കേതിക വിദ്യാ ആവിഷ്ക്കാരം കൊണ്ടും  തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട കലാ വിരുന്നിന്, വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോഡു കൂടി രാത്രി വൈകി പത്തു  മണിയോടെയാണ് സമാപ്തി കുറിച്ചത്. 

 

 
 

Copyright 2008-2010. All rights reserved

Josino Web Media

Contact the author at admin@onamnewcastle.com